17.1 C
New York
Wednesday, November 30, 2022
Home Kerala പാലാ മുത്തോലിയിൽ കാർ കടയിലേക്ക് ഇടിച്ചുകയറി

പാലാ മുത്തോലിയിൽ കാർ കടയിലേക്ക് ഇടിച്ചുകയറി

Bootstrap Example

പാലാ: മുത്തോലിയിൽ കാർ കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം

പാലാ മുത്തോലിയിൽ നിയന്ത്രണം വിട്ട കാർ കണക്കുകളിലേക്ക് പാഞ്ഞുകയറി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ കാർ ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.

പാലാ ഭാഗത്തു നിന്നും വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ വന്ന വാഹനം എതിർദിശയിലേക്ക് വെട്ടിത്തിരിഞ്ഞു കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പാഞ്ഞു വരുന്നത് കണ്ടു റോഡ്സൈഡിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന രണ്ട് യുവാക്കൾ ഓടി മാറിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിൽ ഉള്ള പരസ്യ ബോർഡ് ബോർഡ് തകർത്ത കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷമാണ് കടയിലേക്ക് ഇടിച്ചുകയറിയത്. ഇവിടെ ഫാൻസി ഷോപ്പ് നടത്തിയിരുന്ന അഖിൽ എട്ടുമണിയോടെ കടയടച്ച് വീട്ടിൽ പോയിരുന്നു.

ഷട്ടർ അടിച്ചുതകർത്ത കാർ ഫർണിച്ചറുകളും തകർത്തു. ഇതിനുശേഷവും മൂന്നുനാലു തവണ മലക്കം മറിഞ്ഞ ശേഷമാണ് കാർ നിന്നത്. പ്രദേശത്ത് ഉണ്ടായിരുന്നവർ ഓടിക്കൂടി ചില്ല് തകർത്താണ് യുവാവിനെ പുറത്തെടുത്തത്.

അപകടത്തിൽ പെട്ട ആളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചങ്ങനാശ്ശേരി സ്വദേശി ആണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ മദ്യപിച്ചിരുന്നതായും മദ്യത്തിൻറെ രൂക്ഷഗന്ധം അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

മകനോട് (കവിത) ✍🏻അമ്പിളി പ്രകാശ് ഹ്യൂസ്റ്റൺ, യു.എസ്.എ

അന്യവീട്ടിൽ എത്തിയാൽ എങ്ങനെ പെരുമാറണമെന്ന് അമ്മ പെൺമക്കളെ ഉപദേശിക്കാറുണ്ട്, പഠിപ്പിക്കാറുണ്ട്. ഒപ്പം മകനെയും അമ്മ പലതും ഉപദേശിക്കേണ്ടതും പഠിപ്പിക്കേണ്ടതും ഉണ്ട്. എല്ലാആൺമക്കൾക്കും, മാതാപിതാക്കൾക്കുമായി സമർപ്പിക്കട്ടെ. മകനോട് (കവിത) *************************** മകനെ!! ഇന്നമ്മ കാണുന്നതൊക്കെയും മന:സ്വസ്ഥത കുറയ്ക്കുന്ന കാഴ്ചകൾ... മകനെ..... നീയറിയണം നിൻ വഴിവിളക്കായൊരമ്മയെ.... കുപ്പിവളകൾ കുലുക്കിച്ചിരിക്കുമാ പെങ്ങളെ. അവരടക്കിപ്പിടിച്ചു നടക്കും ദിനങ്ങളെ.... അടുപ്പിൽ...

പൈതൽ (കവിത) ✍അജിത ജയചന്ദ്രൻ

   തെരുവുനായ്ക്കൊരു നേരത്തെ ഭക്ഷണമായ്ത്തീർന്നുഞാൻ ജനനവും മരണവും ഒരു പോലെ തേടി വന്നു .......... പേറ്റുനോവിൻ തളർച്ചയിൽ മാതാവു മയങ്ങുമ്പോൾ, ആദ്യ മുലപ്പാൽ ചുരത്തിയാ മാറിടം മാത്രം വിതുമ്പി നിന്നു കാവലായ് നിൽക്കുമെന്നച്ഛന്റെ താരാട്ടുപാട്ടുകൾ എങ്ങോ മറഞ്ഞു...

മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു

"അക്ഷരങ്ങളിലൂടെ സാന്ത്വനം" എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു .പ്രമുഖ കവയിത്രി സുനിത സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.വി. എസ്‌. സുനിൽകുമാറും കലവൂർ രവികുമാറും...

തിയേറ്ററിലെ സുഹൃത്ത്👭 (നർമ്മ കഥ)

കുറെനാൾ ആയിട്ടുള്ള ഭാര്യയുടെ പരാതി തീർക്കാനായി ചന്ദ്രൻ അന്ന് ഓഫീസിൽ നിന്ന് ലീവ് എടുത്തിരുന്നു. മോർണിംഗ് ഷോ സിനിമ, ഒരു മുന്തിയ ഹോട്ടലിൽ നിന്ന് ലഞ്ച്. അതായിരുന്നു അന്നത്തെ അവരുടെ പ്ലാൻ. ചന്ദ്രനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: