17.1 C
New York
Monday, September 20, 2021
Home Kerala പാലാ ബിഷപ്പിന്റെ ലഹരി ജിഹാദ് പ്രസ്താവന; പിന്തുണയുമായി കൂടുതല്‍ രൂപതകള്‍ രംഗത്ത്

പാലാ ബിഷപ്പിന്റെ ലഹരി ജിഹാദ് പ്രസ്താവന; പിന്തുണയുമായി കൂടുതല്‍ രൂപതകള്‍ രംഗത്ത്

പാലാ ബിഷപ്പിന്റെ ലഹരി ജിഹാദ് പ്രസ്താവന വലിയ വിവാദമാകുകയും ചര്‍ച്ചയാകയും ചെയ്തിന് പിന്നാലെയാണ് പിന്തുണയുമായി കൂടുതല്‍ രൂപതകള്‍ രംഗത്ത് എത്തിയത്

തൃശൂർ: പാലാ ബിഷപ്പിന് പിന്നാലെ ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ആരോപിച്ച് കൂടുതൽ രൂപതകൾ രംഗത്ത്. ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

പാലാ ബിഷപ്പിന്റെ ലഹരി ജിഹാദ് പ്രസ്താവന വലിയ വിവാദമാകുകയും ചര്‍ച്ചയാകയും ചെയ്തിന് പിന്നാലെയാണ് പിന്തുണയുമായി കൂടുതല്‍ രൂപതകള്‍ രംഗത്ത് എത്തിയത്. ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതല്‍ വേണം. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളില്‍ നാല് കുട്ടികളെങ്കിലും വേണമെന്നും ബിഷപ്പ് പോളി കണ്ണൂക്കാടന്‍ വ്യക്തമാക്കി.

“തീവ്രവാദം അനിയന്ത്രിതമായി തുടരുമ്ബോള്‍ നമ്മുടെ യുവാക്കളെയും യുവതികളെയും അനിതാവനം ചെയ്യാന്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ലൗ ജിഹാദ്, ലഹരി ജിഹാദ് തുടങ്ങിയ കുരുക്കുകള്‍ നമ്മുടെ മക്കള്‍ വന്നുപടാതിരിക്കാന്‍ മാതാപിത്താക്കള്‍ കുട്ടികളില്‍ ചെറുപ്പം മുതല്‍ ശ്രദ്ധ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നാല് മക്കളെങ്കിലും നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന് പ്രോത്സാഹനം നല്‍കാനാണ് നാം പ്രോ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചത്,” ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

മുസ്ലിം തീവ്രവാദസംഘടനകള്‍ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്തിയതോടെ പ്രതിരോധവുമായി കെസിവൈഎം ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പിന്നില്‍ ക്രൈസ്തവ സംഘടനകള്‍ ഒന്നടങ്കം അണിനിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, സത്യം വിളിച്ച്‌ പറഞ്ഞതിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാള്‍ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്. ബിഷപ്പിന്റെ ഗുരുതരമായ ആരോപണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിപ്രായം വ്യക്തമാക്കണെന്നും പി.കെ. കൃഷ്ണദാസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നെന്ന പാലാ രൂപത ബിഷപ്പിന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയതിനിടെയിലാണ് ഇരിങ്ങാലക്കുട ബിഷപ്പിന്റെയും പരാമര്‍ശം. കേരളത്തില്‍ ലൗ ജിഹാദിനൊപ്പം തന്നെ നാര്‍കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികളും യുവാക്കളും ഇത്തരത്തില്‍ ലഹരിക്കടിമയാവുന്നുണ്ടെന്നുമായിരുന്നു പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: