പാലാ നഗരസഭയ്ക്ക് 27 കോടിയുടെ ബജറ്റ്. ബജറ്റ് ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം
പാലാ നഗരസഭയില്‍ ഇടതുമുന്നണി അവതരിപ്പിക്കുന്ന ആദ്യബജറ്റിന് കൗണ്‍സില്‍ ഹാള്‍ വേദിയായി. 27 കോടി രൂപ പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അവതരിപ്പിച്ചത്.
അതേസമയം ഉച്ചകഴിഞ്ഞ് ബജറ്റ് ചര്‍ച്ച നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ബജറ്റിനെ കുറിച്ച് പഠിക്കാനുള്ള സമയം നല്കാതെയാണ് ചര്‍ച്ച വയ്ക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷത്തിന് എന്തോ ഒളിച്ചുവയ്ക്കാനുള്ള ശ്രമമാണ് ഭരണസമിതി നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി ആരോപിച്ചു.