പാലാ നഗരസഭയിൽ കൗൺസിലർ മാർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലയെന്നു പാലാ മണ്ഡലത്തിലെ Ldf സ്ഥാനാർത്ഥി കൂടിയായ ജോസ് കെ മാണി പറഞ്ഞു
കൗൺസിലർമാർ തമ്മിലുണ്ടായ പ്രശ്നം തികച്ചും വ്യക്തിപരമാണ് ഇരു പാർട്ടികളും ഇടപെട്ട് പ്രശ്നം പരിഹരിച്ചു കഴിഞ്ഞു ഇരു കൗൺസിലർമാരും ഒരുമിച്ച് വാർത്ത സമ്മേളനം നടത്തുകയും ചെയ്തു
ഇതിനിടയിൽ ജോസ് കെ മാണിയ്ക്കെതിരെ പോസ്റ്ററുകൾ പാലായിൽ പ്രത്യക്ഷപ്പെട്ടു ജോസ് കെ മാണി കുലം കുത്തിയാണെന്നും പോളിംഗ് ബൂത്തിലെത്തുമ്പോൾ അതോർക്കണ മെന്നും പോസ്റ്ററിൽ പറയുന്നു കിഴ തടിയൂർ ചെത്തി മറ്റം കൊട്ടാരമറ്റം എന്നിവിടങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്