17.1 C
New York
Wednesday, October 27, 2021
Home Kerala പാലാ കേരളാ കോൺഗ്രസിൻ്റെ വത്തിക്കാനാണെങ്കിൽ അവിടുത്തെ പോപ്പ് താനാണെന്നും. ജോസ് കെ മാണി ജൂനിയർ മാൻഡ്രേക്കാണെന്നും...

പാലാ കേരളാ കോൺഗ്രസിൻ്റെ വത്തിക്കാനാണെങ്കിൽ അവിടുത്തെ പോപ്പ് താനാണെന്നും. ജോസ് കെ മാണി ജൂനിയർ മാൻഡ്രേക്കാണെന്നും കാപ്പൻ പറഞ്ഞു

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയത്ത് പര്യടനം തുടരുന്നു. പാലായിൽ നടന്ന സ്വീകരണ പരിപാടിയിൽ മാണി സി കാപ്പൻ എം എൽ എ പങ്കെടുത്തു. പുതിയ പാർട്ടി രൂപീകരിച്ചാണ് കാപ്പൻ യുഡിഎഫിനൊപ്പം ചേരുന്നത്. 

ഐശ്വര്യ കേരള യാത്രയുടെ പര്യടനത്തിലെ ഏറ്റവും ശ്രദ്ധേയമായ ദിനമായിരുന്നു ഇന്ന്. എൻസിപി വിട്ട മാണി സി കാപ്പൻ എം എൽ എ പാലായിൽ നടന്ന സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ശക്തി തെളിയിച്ചു കൊണ്ടായിരുന്നു കാപ്പൻ്റെ വേദിയിലേക്കുള്ള വരവ്. 

പ്രസംഗത്തിൽ ജോസ് കെ മാണിയെ കടന്നാക്രമിച്ചു കാപ്പൻ .പാലാ കേരളാ കോൺഗ്രസിൻ്റെ വത്തിക്കാനാണെങ്കിൽ അവിടുത്തെ പോപ്പ് താനാണെന്നും ജോസ് കെ മാണി ജൂനിയർ മാൻഡ്രേക്കാണെന്നും കാപ്പൻ പറഞ്ഞു.

ഇടതുപക്ഷം മുങ്ങുന്ന കപ്പലാണെന്നും കാപ്പൻ അതിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. നാളെയും ഐശ്വര്യ കേരളയാത്ര കോട്ടയം ജില്ലയിൽ പര്യടനം നടത്തും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിശാഗന്ധിയോട്….. (കവിത)

പകലിനോടിന്നും പിണക്കമാണോ ...

സ്നേഹക്കൂടാരം (കവിത)

മഹാമാരി കാലത്തിന് ശേഷം നൻമയുടെ അറിവിന്റെ കലയുടെ കളിയുടെ പുതുവസന്തം തീർക്കാൻ അറിവിൻ കൂടാരങ്ങളിലേക്കെത്തുകയാണ് കുട്ടി പട്ടാളം. കളിചിരികളാലെ ഉണരുകയാണ് ക്ലാസ് മുറികളും കളിമുറ്റങ്ങളും. സ്നേഹക്കൂടാരം(കവിത) അറിവ് തേടി വന്നിടുന്നു കൂട്ടമായ് ...

ഓരോരോ ആചാരങ്ങളെ …(തങ്കം വർഗീസ്)

എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മയുടെ വീട്ടിലെ ഒരു കല്ല്യാണത്തെപറ്റി ആണ് പറയുന്നത്. ഇന്നത്തെ തലമുറക്കു കേട്ടുകേൾവി പോലും ഉണ്ടാകില്ല. അമ്മ യുടെ വീട് ഒരു ഗ്രാമത്തിലാണ് അവിടെ ഞങ്ങളുടെ വല്യച്ഛൻറെ മകളുടെ വിവാഹമാണ്....

വൈക്കത്ത് സാമൂഹ്യ മാറ്റത്തിന്റെ കൊടുങ്കാറ്റുയർന്നപ്പോൾ : (കോട്ടയത്തിന്റെ സുവിശേഷം -14)

വൈക്കത്ത് സാമൂഹ്യ മാറ്റത്തിന്റെ കൊടുങ്കാറ്റുയർന്നപ്പോൾ : "ഇണ്ണയിക്ക് സായന്തിനം അഞ്ചുമണിക്ക് ബോട്ടുജെട്ടിക്ക് പക്കത്തിൽ ജാർജ് ജാസഫ് പേശുകിറാർകൾ"… ഡും.. ഡും… ഡും…. മുത്തുസാമി എന്ന ആ പാവം തമിഴൻ തന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ തകരപാട്ടയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: