17.1 C
New York
Saturday, January 22, 2022
Home Kerala പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).ബസ്സുകൾ പാലായിൽ തന്നെ നിലനിർത്തണം . പാലാ:കേരളത്തിലെ മോഡൽ ഡിപ്പോ ആയിരുന്ന പാലാ കെ.എസ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള അധികൃതരുടെ ഗൂ ണ്ഡനീക്കം ഉപേക്ഷിക്കണമെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമാരാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു.കേരള യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡിനു ള്ളിൽ നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മീനച്ചിൽ താലൂക്കിലെ പൊതുഗതാഗതം തകർത്ത് ബസ് യാത്രക്കാരായ സാധാരണക്കാരെ ദുരിതത്തിൽ ആക്കുവാൻ സ്വകാര്യബസ് ലോബിയുടെ സമ്മർദ്ദത്തിന് അധികൃതർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ബസ്സുകൾ പാലായിൽ നിന്നും മാറ്റുവാനുള്ള നടപടി പിൻവലിച്ച് മാറ്റി കൊണ്ടുപോയ ബസ്സുകൾ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ അടിയന്തരമായി സ്വീകരിക്കണമെന്നും രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു.യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡൻറ് സുനിൽ പയ്യപ്പള്ളി ൽ അധ്യക്ഷതവഹിച്ചു.ദേവൻ കളത്തിപ്പറമ്പിൽ ,ടോം മനയ്ക്കൽ, ജെയിംസ് വാഞ്ചേരി, ജിതിൻ ചിത്ര വേലിൽ , ജിബിൻ കൊച്ചുപുരയ്ക്കൽ, ശ്രീജിത്ത് പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍.

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍. 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ ഹൈക്കോടതി വിലക്കി. കാസര്‍കോട് ജില്ലാ കലക്ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പ്പിച്ച...

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമ്ബൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി...

രാജ്യത്ത് ഇന്ന് 3.37 ലക്ഷം കോവിഡ് കേസുകൾ, ഒമിക്രോൺ രോഗബാധിതർ പതിനായിരം കടന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതരു​ടെ എണ്ണം 10,050 ആയി. 19,60,954 സാംപിളുകളാണ് പരിശോധിച്ചത്. വെള്ളിയാഴ്ച 3,47,254 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. 488 പേരാണ് കഴിഞ്ഞ ദിവസം...

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം...
WP2Social Auto Publish Powered By : XYZScripts.com
error: