പാലാ ഏറ്റുമാനൂര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കലിനടുത്ത് സ്‌കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രി ജീവനക്കാരി റിന്‍സമ്മ ജോണ്‍ (40) ആണ് മരിച്ചത്. ഏഴു മാസം ഗര്‍ഭിണിയായിരുന്നു റിന്‍സമ്മ. അപകടത്തില്‍ കുഞ്ഞും മരിച്ചു. രാവിലെ ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്കു സ്‌കൂട്ടറില്‍ പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. പട്ടി കുറുകെ ചാടിയപ്പോള്‍ വെട്ടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.