പാലാ ഉൾപ്പെടെ 3 സീറ്റുകളിൽ udf ഘടക കക്ഷിയായി മത്സരികുമെന്ന് മാണി c കാപ്പൻ പറഞ്ഞു
തന്റെ നിലപാട് ശരത് പവാറിനെ അറിയിച്ചുവെന്നും അത് അദ്ദേഹത്തിന് ബോധ്യമായി എന്നും കാപ്പൻ പറഞ്ഞു പതിനാലാം തീയതി പാലായിൽ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കു മെന്നും ശരത്പവാറിനെ അറിയിച്ചിരുന്നതായും കാപ്പൻപറഞ്ഞു മന്ത്രി Akശശീന്ദ്രന് നേരെയും കാപ്പൻ വിമർശനം ഉന്നയിച്ചു മുന്നണിക്ക് പേരു ദേഷമുണ്ടായക്കിയ നേതാവാണ് ശശീന്ദ്രൻ എന്നു കാപ്പൻ പറഞ്ഞു ഘടകകക്ഷികൾ മുന്നണിയിലേക്ക് വരുമ്പോൾ . വിട്ടു വീഴ്ച്ച വേണമെന്ന് ശശീ ന്ദ്രൻ പറഞ്ഞു. ആലത്തൂർ വിട്ട് തരാമോ എന്നു ചോദിച്ചപ്പോൾ ശശീന്ദ്രന് മറുപടിഇല്ലാതായിയെന്നും കാപ്പൻ പറഞ്ഞു കുട്ടനാട്ടിൽ മത്സരിക്കാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും തോമസ് ചാണ്ടിയുടെ അനുജന് കുട്ടനാട് സീറ്റ് ഉറപ്പിച്ച സ്ഥിതിക്ക് അവിടെ മത്സരിക്കുന്നത് മാന്യതയല്ലയെന്നും മാണി സി കാപ്പൻ പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു
ആർക്കും വേണ്ടാതെ കിടന്ന പാലായിൽ K M മാണിയെ പോലെ ഉള്ള വലിയ നേതാവിനെതിരെ പല തവണ മത്സരിച്ചാണ് അവസാനം വിജയിച്ചത് . അതിനാൽ പാലായിൽ മൽസരിച്ചാൽ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കാപ്പൻ പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയനോട് സ്നേഹവും ബഹുമാനവുമുണ്ടെന്നു. പാലായുടെ വികസനത്തിന് 460 കോടി നൽകിയതിൽ സന്തോഷമുണ്ടെന്നും പാലായുടെ വികസനം തടഞ്ഞത് ജോസ് കെ മാണിയാണെന്നും കാപ്പൻ പറഞ്ഞു ഇതോടെ മാണി c കാപ്പന്റെ മുന്നണി മാറ്റവും ആയി ബന്ധപ്പെട്ട് വിവാദങ്ങൾക്ക് അവസാനമായിരിക്കുകയാണ്