പാലാ ഉഴവൂർ റോഡിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു.വലവൂർ പള്ളിക്ക് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്. നിലമ്പൂരിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ വാഹനത്തിലുണ്ടായിരുന്ന നാലുപേർക്ക് നിസാര പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു.