പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭാരപരിശോധനയും പൂര്‍ത്തിയാക്കിയ പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആഘോഷ പരിപാടികളില്ലാതെയാണ് പാലം തുറക്കുക.
വൈകുന്നേരം നാലിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. തുടര്‍ന്ന് മന്ത്രി ജി. സുധാകരന് പാലം സന്ദര്‍ശിക്കും. ഡിഎംആര്‍സിക്കു വേണ്ടി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണു പാലം പുനര്‍നിര്‍മാണം നടത്തിയത്.