17.1 C
New York
Sunday, September 26, 2021
Home Kerala പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാകും.

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാകും.

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാകും. പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് തീരുമാനം. ടാറിങും റോഡ് ടെസ്റ്റിങുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം അതിവേഗമാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചീഫ് എഞ്ചിനീയര്‍ കേശവചന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു. സ്പാനുകളുടെയും സ്ലാബുകളുടെയും പണി കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പാര്‍ശ്വഭിത്തികളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത് കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടാറിങ് ആരംഭിക്കും. ലോഡ് ടെസ്റ്റിങ് കൂടി കഴിഞ്ഞാല്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സജ്ജമാകും.

ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പണിയുന്നത്. സെപ്തംബര്‍ 28നായിരുന്നു പൊളിച്ചുപണിയല്‍ ആരംഭിച്ചത്. 8 മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ വെറും 5 മാസവും 5 ദിവസവും കൊണ്ടാണ് പാലം യാഥാര്‍ത്ഥ്യമാകുന്നത്.

പുതുക്കി പണിയുന്ന പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന്​ മുമ്പ്​ തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉദ്ഘാടനം നടത്തുകയാണ് ലക്ഷ്യം. പെരുമാറ്റച്ചട്ടം വന്നാല്‍ ഉദ്ഘാടനചടങ്ങ് ഒഴിവാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനും ആലോചനയുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തൃശൂർ എന്ന എന്റെ നാട് ഞാൻ അറിയുന്ന നാട്………..

തൃശൂർ ടൗണിൽ ജനിച്ചു വളർന്ന എനിക്ക് തൃശൂർ പൂരത്തെ കുറിച്ചോ പുലികളി, കുമ്മാട്ടി കളിയെ കുറിച്ചോ അല്ല എനിക്ക് പറയുവാൻ ഉള്ളത്. ഇതെല്ലാം എല്ലാവർക്കും അറിയുന്ന കാര്യമാണ് അതിനാൽ അവ ഞാൻ ഒഴിവാക്കുന്നു....

ഇതൾ വിരിയുന്ന നേരം (കവിത)

നിന്നോർമ്മയിൽമുന്നിലൊരു വസന്തം വിരിയുന്നു ..അത്രമേൽ ആഴത്തിൽ നമ്മൾ ...

ശാസ്ത്രവും മായയും – ശ്രീ ശ്രീ രവി ശങ്കർ

ഒരു മനുഷ്യ ശരീരത്തിൽ നിന്നുള്ള ഉമിനീരും തൊലിയും എല്ലാം പരിശോധിച്ചാൽ DNA യുടെ ഫലം ഒന്ന് തന്നെ ആയിരിക്കും. അതുപോലെ തന്നെ ഒരു ചെടിയുടെ പൂക്കൾ, ഇല, തണ്ട്, വേര് ഇവയുടെ ഡിഎൻഎ...

ദത്തുപുത്രൻ (തുടർക്കഥ) -3

അന്തോണിക്കും ആനിയമ്മക്കും വാർദ്ധക്യത്തിൽ ഒരു ആൺ കുഞ്ഞു ജനിച്ചു.!അവനു അവർ "സേവ്യർ " എന്ന് പേരിട്ടു. കുഞ്ഞനുജനെ കിട്ടിയതിൽ ജോണിമോനും അതിരറ്റു സന്തോഷിച്ചെങ്കിലും അനിശ്ചിതത്തിന്റെ നാൾ വഴികൾ അവിടെ ആരംഭിക്കുകയാണെന്ന് അവനറിഞ്ഞുകൂടായിരുന്നല്ലോ. കുഞ്ഞിനെ...
WP2Social Auto Publish Powered By : XYZScripts.com
error: