പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നു നൽകി. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പൊതുമരാത്ത് വകുപ്പ് ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയറാണ് മേൽപ്പാലം തുറന്നു നൽകിയത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനച്ചടങ്ങുകളും ഉണ്ടായിരുന്നില്ല. മന്ത്രി ജി.സുധാകരന്റെ വാഹനമാണ് ആദ്യം കടത്തിവിട്ടത്. ജി.സുധാകരനും, ഉദ്യോഗസ്ഥരും പാലം കടന്നു പോയതിന് പിന്നാലെ സിപിഎം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. ഇവർ രുടെ പ്രകടനത്തിന് പിന്നാലെ ഇ.ശ്രീധരന് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകരും പാലത്തിലൂടെ വാഹനറാലി നടത്തി. അഞ്ചു മാസവും 10 ദിവസവും കൊണ്ടാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പറഞ്ഞിരുന്നതിലും നേരത്തേ പുനർ നിർമാണം പൂർത്തിയാക്കിയത്. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി.യാണ് നിർമാണ മേൽനോട്ടം നടത്തിയത്. തൊഴിലാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിലൂടെ നന്ദി അറിയിച്ചു.