പാലാരിവട്ടം പാലം അഴിമതി കേസില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കുറ്റപത്രം നല്‍കാനൊരുങ്ങി വിജിലന്‍സ്
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വസ്തുത വിവര റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കിടയിലാണ് വിജലന്‍സ് അന്വഷണ പുരോഗതി അറിയിച്ചത്.പാലാരവിട്ടം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജന്‍സ് നിലപാട് അറിയിച്ചത്. മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായെന്നും വസ്തുത വിവര റിപ്പോര്‍ട്ട് പരിശോധനയ്ക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന്‍ ചെറുന്നിയൂര്‍ കോടതിയെ അറിയിച്ചു.