പാലാ: വാഹനപരിശോധനയ്ക്കിടെ പുലിയന്നൂരില്‍ വന്‍ മദ്യവേട്ട. മംഗലാപുരത്തു നിന്നും കടത്തിക്കൊണ്ടു വന്ന 500 കെയ്സോളം മദ്യമാണ് പിടിയിലായത്.
പുലിയന്നൂര്‍ കോട്ടപ്പാലത്തിനു സമീപം രാവിലെ 10 മണിയോടെയാണ് പാലാ പോലീസ് അനുവാദമില്ലാതെ കടത്തിയ മദ്യം പിടികൂടിയത്.
എസ് ഐ തോമസ്, ജേക്കബ് എന്നിവരടങ്ങുന്ന പോലീസ് പെട്രോളിംഗ് സംഘമാണ് മദ്യം പിടികൂടിയത്. പാലാ എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു
Facebook Comments