പാലായിൽ പോലീസ് – കേന്ദ്രസേന സംയുക്ത റൂട്ട് മാർച്ച്
തിരഞ്ഞെടുപ്പിനു മുന്നോടിയായി പാലാ നഗരത്തിൽ പാലാ പോലീസും കേന്ദ്രസേനയും സംയുക്തമായി ഇന്ന് വൈകിട്ട് റൂട്ടു മാർച്ച് നടത്തി.
പാലാ എസ്. എച്ച്. ഒ അനൂപ് ജോസ്, എസ്. ഐ. കെ. എസ്. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
30 അംഗ കേന്ദ്ര സേനയാണ് പോലീസിനൊപ്പം റൂട്ടു മാർച്ചിൽ അണി ചേർന്നത്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ പോലീസ് പൂർണ്ണ സജ്ജമാണെന്ന് എസ്. എച്ച്. ഒ സുനിൽ തോമസ് അറിയിച്ചു.