കേരള കോൺഗ്രസ് എം 13 സീറ്റുകളിൽ 12 എണ്ണത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.കുട്യാടിയിൽ പിന്നെ തീരുമാനമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കും. തർക്കമുണ്ടായിരുന്ന കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജാണ് സ്ഥാനാർത്ഥി. പിറവത്ത് സിന്ധു മോൾ ജേക്കബിനെ സ്ഥാനാർത്ഥി ആക്കിയതിൽ പ്രമുഖ പരിഗണനയിലുണ്ടായിരുന്ന ജിൽസ് പെരിയപ്പുറം പ്രതിഷേധവുമായി രംഗത്തെത്തി. മറ്റു മണ്ഡലങ്ങളിൽ നേരത്തെ തീരുമാനിച്ച സ്ഥാനാർഥികൾ തന്നെയാണ് മത്സരിക്കുക