17.1 C
New York
Wednesday, June 29, 2022
Home Kerala പാലായിൽ കെ. എം. മാണിയുടെ പ്രതിമ സ്ഥാപിച്ചു

പാലായിൽ കെ. എം. മാണിയുടെ പ്രതിമ സ്ഥാപിച്ചു

ഓര്‍മ്മകളുടെ നിറവില്‍ കെ.എം മാണിയുടെ പൂര്‍ണ്ണകായ പ്രതിമ
പാലായില്‍ ഉയര്‍ന്നു.

പാലാ . അരനൂറ്റാണ്ടിലധികം പാലായെ നിയമസഭയില്‍ പ്രതിനിധീകരിച്ച് ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ അത്യപൂര്‍വ്വ വിസ്മയമായി മാറിയ കെ.എം മാണിയുടെ പൂര്‍ണ്ണകായ പ്രതിമ വികാരസാന്ദ്രമായ ചടങ്ങില്‍ പാലായുടെ നഗരമധ്യത്തില്‍ അനാഛാദനം ചെയ്യപ്പെട്ടു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് പ്രതിമ അനാഛാദനം ചെയ്തത്. കേരള രാഷ്ട്രീയത്തിൽ സ്വന്തം ഇരിപ്പിടം സൃഷ്ടിച്ച നേതാവാണ് കെ.എം മാണിയെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. മൗലികമായ ദർശനം കൊണ്ട് കേരള രാഷ്ട്രീയത്തിൽ സ്വന്തം ഇരിപ്പിടം സൃഷ്ടിച്ച നേതാവാണ് അദ്ദേഹം.ഒരു പുതിയ പ്രത്യശാസ്ത്രത്തിന് രൂപം നൽകിയ കെ.എം മാണിയുടെ ദർശനവും, വിനയവും, കേൾക്കാനുള്ള മനസ്സ് , മടുപ്പില്ലയ്മ എന്നീ ഗുണങ്ങളെല്ലാം അദ്ദേഹത്തെ ഒരു പാഠശലയക്കിയെന്നും അദ്ദേഹം പറഞ്ഞു.കെ.എം മാണിയുടെ പ്രത്യേകതയായി ഏറെ വിശേഷിപ്പിക്കപ്പെട്ട തൂവെള്ള നിറമുള്ള ജുബ്ബ ധരിച്ച മട്ടിലാണ് പ്രതിമ നിര്‍മ്മിച്ചത്. മാണി സാറിന്റെ പ്രത്യേകതയായിരുന്ന സ്‌നേഹപ്രകടനവും, ജീവസുറ്റ ചിരിയും പ്രതിമയുടെ മുഖത്തും തെളിഞ്ഞ് കാണാം. ഏട്ടര അടി ഉയരമുള്ള പ്രതിമ സിമന്റിലും , മാര്‍ബിള്‍ പൊടിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളാ യൂത്ത് ഫ്രണ്ട് (എം) ആണ് പ്രതിമ നിര്‍മ്മാണത്തിന് മുന്‍കയ്യെടുത്തത്. ഇടുക്കി സ്വദേശികളായ ഷിജോ ജോണ്‍, ലൈജു ജെയിംസ്, അരുണ്‍ ഇ.സി എന്നീ ശില്‍പ്പികളാണ് പ്രതിമനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

പാലാ രൂപത സഹായസെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, ബ്രഹ്മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പ്രൊഫ.എന്‍ ജയരാജ് എം.എല്‍.എ, സിപിഐഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, ജോസ് ടോം, കാലിക്കറ്റ്, കൊച്ചിയൂണിവേഴ്‌സിറ്റി മുന്‍ പ്രൊ. വൈസ് ചാന്‍സിലര്‍ പ്രൊഫ. വി.ജെ പാപ്പു, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി ചന്ദ്രന്‍ നായര്‍, എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.ജി അനില്‍കുമാര്‍, ബിജു കുന്നേപ്പറമ്പില്‍, വിജയ് മാരേട്ട്,ജോസഫ് സൈമൺ,സിറിയക് ചാഴികാടൻ, സന്തോഷ് കമ്പകത്തുങ്കൾ എന്നിവർ പ്രസംഗിച്ചു.

കെ .എം മാണിയെ കൺനിറയെ കണ്ട് കുട്ടിയമ്മ
ജീവസുറ്റ ആ രൂപത്തിലേക്ക് , ചിരി തൂകുന്ന ആ മുഖത്തേക്ക് നോക്കി നിന്നപ്പോൾ കുട്ടിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. കെ .എം മാണിയുടെ പ്രതിമ അനാച്ഛാദനം ചടങ്ങ് സഹധർമിണി കുട്ടിയമ്മ ക്കും, കുടുബങ്ങൾക്കും വികാരസാന്ദ്രമായ നിമിഷങ്ങൾ ആയി.ശാരീരികമായബുദ്ധിമുട്ടുകളെ അവഗണിച്ചും മാണി സാറിൻ്റെ പ്രതിമ കാണാൻ പ്രിയപ്പെട്ട കുട്ടിയമ്മ എത്തിയത് കേരള കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായി.

Facebook Comments

COMMENTS

- Advertisment -

Most Popular

ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി അൽ സജാ ലേബർ പാർക്കിൽ തൊഴിലാളികൾക്കായി ഈദ് അൽ അദ്ഹ ഫെസ്റ്റിവലും കാർണിവലും നടത്തുന്നു.

ഷാർജ: "ഈദ് വിത്ത് വർക്കേഴ്സ്" എന്ന പേരിൽ 2022 ജൂൺ 30 മുതൽ ജൂലൈ 15 വരെയാണ് പരിപാടി നടക്കുന്നത് ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി (എൽഎസ്ഡിഎ) ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കായി...

മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി.

കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി. ബഷീർ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹു:പാണക്കാട്...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക്...

ആലപ്പുഴയിൽ കമ്പിളി വിൽപ്പനക്കെത്തിയ ആൾ ഗൃഹനാഥനെ പൂട്ടിയിട്ട് പണം കവർന്നു; ഉടനടി കള്ളനെ പിടികൂടി പോലീസ്.

ആലപ്പുഴ: വസ്ത്ര വിൽപനയ്ക്കെത്തിയ ബിഹാർ സ്വദേശിയായ യുവാവ് ഗൃഹനാഥനെ പൂട്ടിയിട്ട ശേഷം വീട്ടിൽ നിന്നു പണവുമായി കടന്നു. ഇയാളെ വൈകിട്ടോടെ കായംകുളത്ത് നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാക്കിറാണ് (23) പിടിയിലായത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: