കണ്ണൂർ:പാലായിലെ സീറ്റ് സംബന്ധിച്ച് പാർട്ടിയിലും മുന്നണിയിലും ചർച്ച നടന്നിട്ടില്ലെന്ന് ജോസ് കെ.മാണി.
ചർച്ച ആരംഭിക്കുമ്പോൾ പാർട്ടി നിലപാട് ഇടത് മുന്നണിയെ അറിയിക്കുമെന്നും ജോസ് പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തെ പറ്റിയും പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകുന്നതിനെ കുറിച്ചും മുന്നണിയുമായി ചർച്ച നടത്തിയിട്ടുണ്ട്. യു.ഡി.എഫിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും ജോസ് കെ.മാണി ആവർത്തിച്ചു