പാലായിലെ ബൂത്തുകളിൽ വെളിച്ചക്കുറവ്: യു ഡി എഫ് പരാതി നൽകി
ഇതുമൂലം വോട്ടിംഗ് യന്ത്രങ്ങളിലെ പേരും ചിഹ്നവും വ്യക്തമായി കാണാൻ സാധിക്കുന്നില്ലെന്നു പരാതി ഉയർന്നു.
യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ചിഹ്നത്തിന് തെളിച്ചക്കുറവുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ നേരത്തെ യു ഡി എഫ് പരാതി ഉന്നയിച്ചിരുന്നു.
ബൂത്തുകളിലെ വെളിച്ചക്കുറവ് സംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പരിഹാരം ഉണ്ടായിട്ടില്ല. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.