പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങൾ പുറത്ത് . നഗരസഭയിലെ സി.സി.ടി.വി ക്യാമറയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ശനിയാഴ്ച്ച രാവിലെ 7.45 നാണ് ഒരു വ്യക്തി നഗരസഭയിലെ മതിൽ ചാടി കടക്കുന്നത്. നേരെ ഗാന്ധി പ്രതിമക്ക് മുൻമ്പിലേക്ക് നടക്കുന്നു. കോണി വഴി മുകളിൽ കയറി ബിജെപി പതാക പ്രതിമയിൽ കെട്ടിവെക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ് . താഴെ ഇറങ്ങിയതിനു ശേഷം അൽപ്പ സമയം ചിലവിട്ട ശേഷമാണ് കൊടി കെട്ടിയ വ്യക്തി നഗരസഭ വളപ്പിൽ നിന്നും പോകുന്നത്. നഗരസഭയിലെ സിസിടിവി യിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. രണ്ടാം ശനിയാഴ്ച്ച രാവിലെയാണ് കൊടി കെട്ടിയതെന്ന് സി.സി.ടി.വി യിലെ സമയം തെളിയിക്കുന്നു. രണ്ട് ദിവസം ഗാന്ധി പ്രതിമ ബി.ജെ.പി പതാകയും ഏന്തി നിൽക്കേണ്ടി വന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഗാന്ധി പ്രതിമക്ക് മുകളിൽ കൊടി കെട്ടിയ സംഭവത്തിൽ പൊലിസ് ദൃശ്യങ്ങൾ ശേഖരിച്ചു