17.1 C
New York
Thursday, September 16, 2021
Home Kerala പാലക്കാട് നഗരത്തിൽ; സമാന്തര ടെലഫോൺ എക്സ്ചേഞ്ച്.

പാലക്കാട് നഗരത്തിൽ; സമാന്തര ടെലഫോൺ എക്സ്ചേഞ്ച്.

ആയുർവേദ കടയുടെ മറവിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തിയ്ക്കുന്നതായി പോലീസ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്. മുമ്പ് കോഴിക്കോട്ടും ചാലക്കുടിയിലും സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയിരുന്നു.

പാലക്കാട് മേട്ടുപാളയം സ്ട്രീറ്റിലാണ് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്. നിരവധി സിമ്മുകളും കേബിളുകളും പിടിച്ചെടുത്തു. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്, മേട്ടുപാളയം സ്ട്രീറ്റില്‍ എംഎ ടവറില്‍ സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്.

കീര്‍ത്തി ആയുവര്‍വേദിക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലായിരുന്നു എക്സ്ചേഞ്ച്. 16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സിംബോക്സും,
ഏഴ് സിമ്മുകളും നിരവധി സിം കവറുകളും കേബിളുകളും, അഡ്രസ്സ് രേഖകളും പരിശോധനയിൽ പിടിച്ചെടുത്തു. ആയുര്‍വേദിക് സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണംപറമ്പ് സ്വദേശി സുലൈമാന്‍ റാവുത്തറെ പൊലീസ് ചോദ്യം ചെയ്തു.

കോഴിക്കോട് സ്വദേശിയായ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇയാള്‍ക്ക് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കീര്‍ത്തി ആയുര്‍വേദിക് എന്ന സ്ഥാപനം കെട്ടിടത്തിൽ എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. നീലിപ്പുഴ സ്വദേശി ഷഫീക്കിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് വ്യക്തമാക്കി.

കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടും സമാന്തര എക്സ്ചേഞ്ച് കടത്തിയിരിക്കുന്നത്, അതുകൊണ്ടുതന്നെ കോഴിക്കോട്ടെ പ്രതികളുമായി ഇതിന് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കും,

കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍പേര്‍ പിടിയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com