പാലക്കാട് എക്‌സൈസിന്റെ വൻകുഴൽപ്പണ വേട്ട ബൈക്കിൽ രഹസ്യ അറ നിർമിച്ചു, അതിൽ ഒളിപ്പിച്ചാണ് കുഴൽ പണം കടത്തിയത്. പാലക്കാട് ദേശിയ പാതയിൽ നടത്തിയ വാഹന പരിശോധനയിൽ, രേഖകൾ ഒന്നും ഇല്ലാതെ അനധികൃതമായി കടത്തി കൊണ്ട് വന്ന 60 ലക്ഷം രൂപയുമായി പെരിന്തൽമണ്ണ, ആനമങ്ങാട്, മങ്ങാടൻ വീട്ടിൽ മജീദ് മകൻ മുഹമ്മദ് യാസീൻ എന്നയാളെ അറെസ്റ്റ് ചെയ്തു. ആഴ്ചയിൽ 2 തവണ വീതം, ഈ രീതിയിൽ കുഴൽ പണം കടത്താറുണ്ടെന്നാണ് പ്രതിയുടെ മൊഴി. പ്രതിയെയും തൊണ്ടി മുതലായ കാശും, പണം കടത്താൻ ഉപയോഹിച്ച ബൈക്കും , മറ്റു നടപടികൾക്കായി, വാളയാർ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു.