പാര്‍ട്ടി പറയും മുമ്പേ ആരും സ്ഥാനാർത്ഥി ആകേണ്ട: കടുപ്പിച്ച് സിപിഐ: മുന്നറിയിപ്പ്
പാര്‍ട്ടി പറയും മുമ്പേ സ്ഥാനാര്‍ഥികളായി ഇറങ്ങുന്നവര്‍ക്ക് താക്കീത് നല്‍കിയിരിക്കുകയാണ് സി.പി.ഐ. ജില്ലകളില്‍ പുരോഗമിക്കുന്ന നേതൃയോഗങ്ങളില്‍ ശക്തമായ ഭാഷയിലാണ് മുന്നറിയിപ്പ്. സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ അടുത്തയാഴ്ച സംസ്ഥാന കൗണ്‍സില്‍ നിശ്ചയ്ക്കും.
തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലം അവലോകനം ചെയ്തുകൊണ്ടുള്ള ജില്ലാ നേതൃയോഗങ്ങളിലാണ് സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ക്ക് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നത്. പലരും സ്വയം സ്ഥാനാര്‍ഥികളായി ഇറങ്ങിയത് തദ്ദേശതിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മോഹമുള്ള പലരും മണ്ഡലം കമ്മിറ്റികള്‍ വഴി പേര് നിര്‍ദേശിക്കാന്‍ തിടുക്കം കൂട്ടുന്നത് പാര്‍ട്ടി തിരിച്ചറിഞ്ഞതോടെയാണ് പതിവില്ലാത്ത ഒരു മുന്നറിയിപ്പ്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് പാര്‍ട്ടിക്ക് കൃത്യമായ മാനദണ്ഡമുണ്ടെന്നും ജില്ലാ നേതൃയോഗങ്ങളില്‍ പാര്‍ട്ടിക്ക് ഓര്‍മിപ്പിക്കേണ്ടി വരികയാണ്.
രണ്ടു തവണ തുടര്‍ച്ചായി ജയിച്ചവരെ ഇനി മല്‍സരിപ്പിക്കേണ്ടതില്ലെന്നാണ് ഇതുവരെയുള്ള ധാരണ. ഇത് പുതുമങ്ങള്‍ക്ക് അവസരം നല്‍കുമെന്ന മനസിലാക്കിയാണ് സിപിഐ പലരും മല്‍സരിക്കാന്‍ കാത്തിരിക്കുന്നത്. എന്നാല്‍ തുടര്‍ഭരണത്തിന് വിജയസാധ്യത മാണദണ്ഡമാകുമ്പോള്‍ ചിലര്‍ക്ക് ഒക്കെ ഇളവുകള്‍ നല്‍കേണ്ടി വരും. ഇവര്‍ ആരൊക്കെയാന്ന് ഈ ആഴ്ചയറിയാം.