പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് വീണ്ടും മത്സരിക്കുകയും ജയിക്കുകയും ചെയ്യുമെന്ന് കെ എം ഷാജി എംഎൽഎ.അഴീക്കോട് മത്സരിക്കാന്‍ പി. ജയരാജന് വന്നാല്‍ വന്നത് പോലെ മടങ്ങിപ്പോകും. നികേഷ് വീണ്ടും വന്നാല്‍ വളരെ സന്തോഷം. കെ.സുധാകരനെ സിപിഎമ്മിന് കൊത്തി തിന്നാൻ വിട്ട് കൊടുക്കില്ല. ഞാനും പിടി തോമസ് അടക്കമുള്ള മറ്റു പ്രതിപക്ഷ നേതാക്കളും ഈ സർക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചത് കൊണ്ട് പക തീർക്കുകയാണ് സിപിഎം. വിജിലൻസ് കേസ് ഭയപ്പെടുന്നില്ലെന്നും കെ എം ഷാജി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Facebook Comments