പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന പരിഗണനയെന്ന ഉറപ്പില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ഒപ്പം നിര്‍ത്തി ഉമ്മന്‍ചാണ്ടി
വിമതസ്വരം ഉയര്‍ത്തിയ ഗോപിനാഥുമായി ഇന്നലെ അര്‍ധരാത്രി ചര്‍ച്ച നടത്തിയ ഉമ്മന്‍ചാണ്ടി വെറും പതിനഞ്ചു മിനുട്ടുകൊണ്ടാണ് പ്രശ്നം പരിഹരിച്ചത്.
ചര്‍ച്ചയില്‍ തൃപ്തനാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും എ.വി.ഗോപിനാഥ് പറഞ്ഞു
ഗോപിനാഥിനെ പാര്‍ട്ടിക്ക് വേണമെന്നും സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ആവശ്യത്തെ അംഗീകരിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.