കോട്ടയം :പാമ്പാടി താലൂക്ക് ആശുപത്രിയിൽ പുതുതായി സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റ് ന്റെ നിർമ്മാണ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഓക്സിജൻ പ്ലാന്റ് 45 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുന്നതിന് ആണ് പദ്ധതി. ഉദ്ഘാടന ചടങ്ങിൽ രാധാ വി നായർ ജോഷി ഫിലിപ്പ്,ഫിൽസൺ മാത്യൂസ്, ഡോ.കെ എം മനോജ്, ഡോ.ഭാഗ്യശ്രീ,കെ.ആർ ഗോപകുമാർ, സണ്ണി പാമ്പാടി,മാത്തച്ചൻ പാമ്പാടി തുടങ്ങിയവർ പങ്കെടുത്തു