കോട്ടയം:പാമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അന്നമ്മ ചെറിയാൻ (72) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 25 വർഷം തുടർച്ചയായി പാമ്പാടിയിൽ നിന്ന് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസ് പ്രതിനിധിയായി നാല് ടേമിൽ പാമ്പാടി പഞ്ചായത്തിലേക്കും, ഒരു പ്രാവശ്യം ബ്ലോക്ക് പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്. അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ്റെ സ്ഥാപക നേതാക്കളിലൊരാളും, ദീർഘകാലം ഭാരവാഹിയുമായിരുന്നു. ഭർത്താവ്: ചക്കാലയിൽ പരേതനായ ചെറിയാൻ മകൾ: ബിനീറ്റ ചെറിയാൻ