17.1 C
New York
Tuesday, October 3, 2023
Home Kerala പാനൂരിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മുസ്ലീംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു.

പാനൂരിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മുസ്ലീംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു.

കണ്ണൂരിലെ പാനൂരിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മുസ്ലീംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു.പുല്ലൂക്കര പാറാൽ മൻസൂർ(22) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹ്സിന് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് പിറകിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതൽ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘർഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘർഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകൾക്കിടയിലായിരുന്നു പ്രശ്നം. 149-ാം നമ്പർ ബൂത്തിലേക്ക് ഓപ്പൺ വോട്ട് ചെയ്യുന്നതിനായി വോട്ടർമാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വോട്ടെടുപ്പ് തീർന്നതോടെ തർക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടുംസംഘർഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകൾ മൻസൂർ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടർന്ന് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയുണ്ട് (കവിത) ✍രമ്യ പ്രദീപ് കാപ്പിൽ

കുഞ്ഞുകുഞ്ഞുമോഹങ്ങൾ കുന്നുകൂടി കുത്തനെയുള്ളൊരു മലയായി ആ മലകേറാനായ് തുനിഞ്ഞിറങ്ങി അതിൻമേലെയാനന്ദ നൃത്തമാടി ഇടയിലാ കാലൊന്നു പിഴച്ചു പോയി ഇടനെഞ്ചു പൊട്ടിക്കരഞ്ഞു പോയി വീണ്ടും പടികൾ ചവിട്ടിക്കേറി വിലപ്പെട്ടതെന്തോ വീണ്ടെടുത്തു. തളരാതെ വാടാതെണീറ്റു നിന്നു താരകം പോലെ തെളിഞ്ഞു നിന്നു. മോഹങ്ങളോരോന്നെൻ കൈക്കുള്ളിൽ മുത്തം കൊടുത്തു പൊതിഞ്ഞു മെല്ലെ . വീഴാതെ വീണ്ടും നടന്നു...

പെണ്ണ് (കവിത) ബീനാസത്യൻ

പറന്നുയരാൻ കൊതിക്കവേ, ചിറകുകൾ തളർന്ന് വീഴുന്ന പെണ്ണായ് ജനിച്ചു ഞാൻ ഭൂവിൽ. നൂറായിരംതാഴിട്ടുപൂട്ടി, അകത്തളത്തിലൊളിച്ചിരിക്കാനെന്നെ പഠിപ്പിച്ചതാര് ? ശബ്ദം പുറത്തേക്ക് കേൾക്കരുതെന്ന് പഠിപ്പിച്ചൊരെൻ അമ്മയോ? താലിച്ചരടിൽ തളച്ചൊരെൻ പാതിയോ? നിനക്കൊന്നുമാ വില്ലെന്നുറപ്പിച്ച ലോകമോ? ഉറക്കെ ശബ്ദിച്ചാലവൾ അഹങ്കാരി. ശബ്ദമുയർത്തിയാൽ ധിക്കാരി. മനസ്സ് തുറന്നെന്നുറക്കെ ചിരിച്ചാലവൾ ശ്യംഗാരി. ഇന്നു ഞാനറിയുന്നു.. ഞാൻ തന്നെയാണെന്നെ ചങ്ങലക്കിട്ടതെന്ന്. എന്റെ കഴിവുകൾ തിരിച്ചറിഞ്ഞു കൊണ്ട്,...

‘നാമം’ എക്സലന്‍സ് അവാര്‍ഡ് നൈറ്റ് കിക്ക് ഓഫില്‍ നടി സോനാ നായര്‍ മുഖ്യാതിഥിയായി

'നാമം' (North American Malayalee and Aossciated Members) എക്സലന്‍സ് അവാര്‍ഡ് നൈറ്റ് കിക്ക് ഓഫില്‍ നടി സോനാ നായര്‍ മുഖ്യാതിഥിയായി. അവാര്‍ഡ് നൈറ്റിന് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് സെപ്തംബര്‍ 19 ന്...

കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിൽ കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. അഴൂർ പാട്ടത്തിൽ വീട്ടിൽ മനുവിന്റെയും ദീപയുടെയും മകൻ വിഗ്നേഷ് മനു ( 15...
WP2Social Auto Publish Powered By : XYZScripts.com
error: