പാനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമാണെന്നും ഇത് ആസൂത്രിതമല്ലെന്നും സമാധാനത്തിനായി സി.പിഎം മുൻ കൈയെടുക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.ഒരിക്കലും സി.പി.എം മുൻ കൈയെടുത്ത് അക്രമം നടത്തുന്ന സ്ഥലമല്ല അത് സി.പി എമ്മിനെതിരെയാണ് ആ ക്രമണം നടക്കാറുള്ളത്.
അവിടെ ആദ്യം സംഘർഷം ഉണ്ടായ ഉടൻ സി.പി.എം – ലീഗ് പ്രാദേശിക നേത്യത്വങ്ങൾ ഇടപെട്ട് സംസാരിച്ചിരുന്നു.
എന്നാൽ പിന്നീട് പ്രാദേശിക നേത്യത്വങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. സി.പി.എം പ്രാദേശിക പ്രവർത്തകൻ ദാമോദരനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.
കൊലപാതകത്തെ ക്കുറിച്ച് പോലീസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെനന്നും ജയരാജൻ ആവശ്യപ്പെട്ടു.