പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയത്.
ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലലിണ്ടറിന് 1,618 രൂപയുമാണ് പുതിയ വില.
30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതകവില വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച പാചക വാതക വില 25 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 200 രൂപയാണ് വില വര്‍ധിച്ചത്.