കോഴിക്കോട് അത്തോളി കൊടശ്ശേരിയിൽ പാചകവാതക സിലിൻ്റർ കൊണ്ടു പോവുകയായിരുന്ന ലോറിയക്ക് തീപിടിച്ചു. മംഗലാപുരത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയാണ് ഓട്ടത്തിനിടയിൽ തീ പിടിച്ചത്. വണ്ടിയുടെ എൻജിൻ ഭാഗത്ത് നിന്ന് തീ പടരുന്നത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ വാഹനം റോഡ് അരികിൽ ഒതുക്കി ആളുകളെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ തീ ഡ്രൈവർ ക്യാബിനിലേയ്ക്കും പടർന്നു. വാഹനത്തിൻ നിറയെ പാചക വാതക സിലിൻ്റർ ആണ് എന്നത് പരിഭാന്തിയ്ക്ക് ഇടയാക്കി . കൊയിലാണ്ടിയിൽ നിന്ന് എത്തിയ അഗ്നിശമന സേനയുടെ യും നാട്ടുകാരുടെയും ശ്രമഫലമായി തീ പടരുന്നത് ഒഴിവാക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.