17.1 C
New York
Thursday, December 8, 2022
Home Kerala പാക്കനാരുടെ സ്‌മരണയിൽ പാക്കിൽ സംക്രമ വാണിഭത്തിന് തുടക്കമായി

പാക്കനാരുടെ സ്‌മരണയിൽ പാക്കിൽ സംക്രമ വാണിഭത്തിന് തുടക്കമായി

Bootstrap Example

പാക്കനാരുടെ സ്‌മരണയിൽ പാക്കിൽ സംക്രമ വാണിഭത്തിന് ശനിയാഴ്ച തുടക്കമായി

കോട്ടയം : കർക്കിടകം ഒന്നു മുതൽ.ഒരു മാസം നീളുന്ന നാട്ടു ചന്തയായ പാക്കിൽ സംക്രമ വാണിഭം തുടങ്ങി. പാക്കിൽ ധർമ്മശാസ്താ ക്ഷേത്രത്തിന്റെ എതിർ വശത്തുള്ള ക്ഷേത്ര മൈതാനത്താണ് കാലങ്ങളായി സംക്രമ വാണിഭം നടത്തുന്നത് .ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ നാട്ടുചന്ത നടത്തുന്നത്.

പാക്കനാരുടെ സ്മരണ പുതുക്കി പാക്കിൽ സംക്രമ വാണിഭത്തിന് തുടക്കമായി.
പാക്കനാർ തലമുറയിലെ പ്രതിനിധി തങ്കമ്മ ക്ഷേത്രത്തിൽ മുറം നടക്കു വച്ചു തിരി തെളിയച്ചതോടെയാണ് സംക്രമ വാണിഭത്തിന് തുടക്കമായത് . രാവിലെ ക്ഷേത്രത്തിലെത്തിയ തങ്കമ്മയെ ക്ഷേത്രം അധികൃതർ സ്വീകരിചു സംക്രമ വാണിഭത്തിന്റെ തുടക്കം കുറിച്ച് തിരി തെളിയിചു കുട്ടയും വട്ടിയും നടയ്ക്കു വച്ച് കാണിക്കയു സമർപ്പിച്ചു . ചങ്ങനാശേരി മാമ്മൂട് സ്വദേശിനിയായ തങ്കമ്മ 45 വർഷമായി സംക്രമ വാണിഭത്തിൽ കുട്ടയും വട്ടിയും വിൽകുന്നു.

പാക്കനാരുടെ കാലം മുതൽ തുടങ്ങിയ നാട്ടുചന്ത പിന്നിട് അദ്ദേഹത്തിന്റെ പിൻമുറക്കാർ തുടർന്നു പോരുകയാണ് കോവിഡ് പ്രതിസന്ധി മൂലം 2020 വാണിഭമില്ലായിരുന്നു. ആകൊല്ലവും തങ്കമ്മ ക്ഷേത്രത്തിലെത്തി തിരി തെളിയിച്ച് ചടങ്ങ് നടത്തുക മാത്രം ചെയ്തു.
ക്ഷേത്രത്തിന് എതിർ വശത്തുള്ള പടനിലം എന്നറിയപ്പെടുന്ന മൈതാനത്താണ് കച്ചവട സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്.

ബ്രാഹ്മഹത്യ നടത്തിയ പരശുരാമൻ പാപദോഷപരിഹാരത്തിന് കേരളക്കരയിലാകെ ക്ഷേത്രങ്ങൾ നിർമ്മിച്ചു വിഗ്രഹ പ്രതിഷ്ഠ നടത്തി വരവെ പാക്കിലുമെത്തി . ശിലാ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയാൻ തുടങ്ങിയ
പരശുരാമൻഎത്ര ശ്രമിച്ചിട്ടും. വിഗ്രഹം ഉറപ്പിക്കാനായില്ല . അപ്പോൾ അതുവഴി മുറം വിൽക്കാനെത്തിയ പാക്കനാരോട് പരശുരാമൻ സഹായമഭ്യർത്ഥിച്ചു . പാക്കനാരെത്തി ഇവിടെ പാർക്കു എന്നു പറഞ്ഞ് വിഗ്രഹം പിടിച്ചുറപ്പിച്ചുവെന്നാണ് ഐതിഹ്യം. ഇതിന് പ്രക്യുപകാരമായി എല്ലാവർഷവും കർക്കിടകം ഒന്നിന് ഇവിടെയെത്തി മുറം വിൽക്കാൻ പരശുരാമൻ പാക്കനാർക്ക് അനുമതി നൽകി. പാക്കനാർക്ക് ശേഷം പിൻമുറക്കാർ കർക്കിടകമാസം ഇവിടെയെത്തി കച്ചവടം തുടർന്നു. ആ പതിവാണ് കാലങ്ങളായി തുടർന്നു പോരുന്നത്.

ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചന്ത ഒരുക്കിയിരിക്കുന്നത് .
പണ്ട് കാലത്ത് പഞ്ഞ കർക്കിടകത്തിൽ ഉപ്പു മുതൽ കർപ്പൂരം വരെ ഒരിടത്ത് കിട്ടുന്ന കൂട്ടായ്മയുടെ ഉത്സവമായിരുന്നു സംക്രമ വാണിഭം :കാർഷിക സമ്യദ്ധി യുടെയും വാണിജ്യ വ്യാപാരത്തിന്റെയുo ആ പഴയ കാലം നാടിനു നൽകിയിരുന്നത് ജാതി ദേദമില്ലാത്ത ഉത്സവമായിരുന്നു..
കുട്ട ,വട്ടി ,തഴപ്പായ , കൂട തുടങ്ങിയ ഉത്പന്നങ്ങളും തൂമ്പാ , അരിവാൾ , വെട്ടരിവാൾ തുടങ്ങിയ കാർഷിക ആയുധ ങ്ങളും
മൺചട്ടി, കൽചട്ടി, ഉലക്ക ,ചിരവ , അരകല്ല് ആട്ടുകല്ല് എന്നിവയും പ്രകൃതിദത്തമായ കുടo പുളിയും വാളം പുളിയുമൊക്കെ വാണിഭത്തിലുണ്ടായിരുന്നും പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ കടന്നു കയറ്റം ഉണ്ടായിട്ടുo പരമ്പരാഗത ഉത്പന്നങ്ങൾക്ക് വാണിഭത്തിൽ മുൻതൂക്കമുണ്ടായിരുന്നു. . പിന്നീട് ചിന്തികടകളും വാണിഭത്തിന്റെ ഭാഗമായി കട്ടിൽ മേശ കസേര തുടങ്ങി ഫർണിച്ചറുകളും വിൽപനയ്ക്കുണ്ട്.
ഇത്തവണ കോവിഡ് മൂലം കച്ചവടം കുറയുമെന്ന ഭീതിയിലാണ് കച്ചവടക്കാർ .

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: