പശ്ചിമ ബംഗാളില്‍ നാലാംഘട്ട വോടെടുപ്പിൽ അക്രമം.
ഹൗറ, ഹൂഗ്ലി, കൂച് ബിഹാര്‍, സൗത്ത് 24 പര്‍ഗാന അടക്കം ജില്ലകള്‍ ഉള്‍പെടുന്ന സിംഗൂര്‍, സോനാപൂര്‍ ഉള്‍പെടെ 44 നിയമസഭ മണ്ഡലങ്ങളിലാണ് വോടെടുപ്പ് നടക്കുന്നത്.
കൂച് ബിഹാറിലും, ഹൗറയിലും രൂക്ഷമായ സംഘര്‍ഷം നടന്നു. നന്ദിഗ്രാമിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ തൃണമൂല്‍ പ്രവര്‍ത്തകന്‍ മരിച്ചു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് 789 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.