പള്ളിപ്പുറത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരില്‍ 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
87 പേരെ പരിശോധിച്ചതിലാണ് 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പള്ളിപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ വീട്ടില്‍ 20, 21 തീയതികളിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇതില്‍ സംബന്ധിച്ച തൃശൂര്‍ ഇടമുട്ടം സ്വദേശിയായ ബന്ധുവിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പലരും കോവിഡ് പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത്.