പരാതികളുമായെത്തിയവര്‍ക്ക് സാന്ത്വന സ്പര്‍ശം
കോട്ടയം:മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായി മന്ത്രിമാരായ പി. തിലോത്തമന്‍റെയും ഡോ. കെ.ടി. ജലീലിന്‍റെയും നേതൃത്വത്തില്‍ കോട്ടയത്ത് നട
ത്തിയ അദാലത്തില്‍ ധനസഹായമായിയത് 1,18 ,05 ,000 രൂപ ധനസഹായമായിനൽകി , കോട്ടയം താലൂക്കുകളില്‍നിന്നുള്ള പരാതികളാണ് ആദ്യ ദിനമായ . തിങ്കളാഴ്ച്ച പരിഗണിച്ചത് .
ഭിന്നശേഷിക്കാരും വയോധികരുമായ അപേക്ഷകരുടെ അരികിലെത്തിയാണ് മന്ത്രിമാര്‍ പരാതി പരിഹാരവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ അദാലത്തില്‍
വിവിധ വകുപ്പുകള്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. 1218 അപേക്ഷകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായമഭ്യർത്ഥിച്ച് സമർപ്പിക്കപ്പെട്ടത്