17.1 C
New York
Saturday, December 4, 2021
Home Kerala പരമാവധി സ്ഥലങ്ങളില്‍ കെഎസ്എഫ്ഇ ബ്രാഞ്ചുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം: ധനമന്ത്രി അഡ്വ. കെ.എന്‍.ബാലഗോപാല്‍

പരമാവധി സ്ഥലങ്ങളില്‍ കെഎസ്എഫ്ഇ ബ്രാഞ്ചുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം: ധനമന്ത്രി അഡ്വ. കെ.എന്‍.ബാലഗോപാല്‍

പരമാവധി സ്ഥലങ്ങളില്‍ മൈക്രോ ബ്രാഞ്ച് അടക്കമുള്ള കെഎസ്എഫ്ഇ ബ്രാഞ്ചുകള്‍ ആരംഭിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധന വകുപ്പ് മന്ത്രി അഡ്വ. കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കെഎസ്എഫ്ഇ ഏനാദിമംഗലം ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിശ്വാസ്യതക്ക് പകരംവയ്ക്കാന്‍ കെഎസ്എഫ്ഇയെപ്പോലെ മറ്റൊന്നില്ലെന്നും ജില്ലയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് കുതിച്ചുചാട്ടം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ പോലും പിടിച്ചുനില്‍ക്കാന്‍ കെഎസ്എഫ്ഇക്ക് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പൊതുരംഗത്ത് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ചിട്ടിനടക്കും എന്ന ആശയം മുന്നോട്ട് വച്ചത് കെഎസ്എഫ്ഇയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിട്ടി കമ്പനി എന്ന രീതിയിലാണ് കെഎസ്എഫ്ഇ അറിയപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കെഎസ്എഫ്ഇക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്.

സര്‍ക്കാരിനും പൊതുമേഖലയ്ക്കും പ്രാധാന്യമുള്ള, സാധാരണക്കാരന്റെ പണം തട്ടിക്കൊണ്ട് പോകില്ലെന്ന് ഉറപ്പുള്ള ധനകാര്യസ്ഥാപനമാണ് കെഎസ്എഫ്ഇ എന്നും മന്ത്രി പറഞ്ഞു.

കെഎസ്എഫ്ഇ ചരിത്രത്തിലെതന്നെ വലിയമുന്നേറ്റമാണ് കഴിഞ്ഞകാലങ്ങളില്‍ നടത്തിയിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ പറഞ്ഞു. വലിയ ധനകാര്യസ്ഥാപനങ്ങള്‍ പോലും കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുമ്പോള്‍ സംസ്ഥാനത്ത് കെഎസ്എഫ്ഇ 70ഓളം ബ്രാഞ്ചുകള്‍ ആരംഭിക്കുകയും ഇതിലൂടെ 2019-20 കാലഘട്ടത്തില്‍ ഇരട്ടിയോളം ഇടപാടുകളുടെ വര്‍ധനവാണ് കൈവരിച്ചതെന്നും എംഎല്‍എ പറഞ്ഞു.

അടൂര്‍ മദര്‍ തെരേസാ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി രക്ഷാധികാരിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ.പി. ഉദയഭാനു ചിട്ടിയുടെ ആദ്യ തവണസംഖ്യ കുടുംബശ്രീ ജനകീയ ഹോട്ടല്‍ ഭാരവാഹി ഷേര്‍ലി ഷൈബുവില്‍ നിന്ന് ഏറ്റുവാങ്ങി.

കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫീലിപ്പോസ് തോമസ്, കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബ്രമണ്യന്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍് പി. രാജഗോപാലന്‍ നായര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മഞ്ചു, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗം ജീന ഷിബു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍,

ഏനാദിമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍് കെ.മോഹന്‍കുമാര്‍, ഏനാദിമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ജെ.പ്രകാശ്, കൊടുമണ്‍ വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ടി. ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: