പന്തളത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു.23 പേർക്ക് പരിക്ക്
എംസി റോഡിൽ കുരമ്പാല പാത്തിയിൽപടിയിൽ വച്ചാണ് അപകടം.
തിരുവനന്തപുരത്ത് നിന്നും കോതമംഗലത്തേക്ക് പോകുന്ന ബസും കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇരുബസുകളിലെയും ഡ്രൈവർമാർ ഉൾപ്പടെ 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പന്തളത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.