17.1 C
New York
Wednesday, December 1, 2021
Home Kerala പന്തളത്ത് കാറും കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്.

പന്തളത്ത് കാറും കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്.

പന്തളത്ത് കാറും കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് ചൊവ്വാഴ്ച്ച 8 പേർക്ക് പരിക്കേറ്റു.

കുരമ്പാല ഇടയാടിയിൽ എംസി റോഡിൽ ചൊവ്വ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്.

കോട്ടയത്തു നിന്നു കൊട്ടരക്കരയിലേക്കു പോയ ബസും, അടൂരിൽ നിന്നു പന്തളം ഭാഗത്തേക്കു വന്ന കാറുമാണു കൂട്ടിയിടിച്ചത്.

കാർ പൂർണ്ണമായും തകർന്നു.

അടൂരിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

പരുക്കേറ്റവരെ പന്തളം, അടൂർ, മുളക്കുഴ എന്നിവിടങ്ങളിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന ഷംസുദ്ദീൻ, അജ്മൽ, പ്രേമചന്ദ്രൻ, ഉനൈസ് എന്നിവരെയും, ബസ് യാത്രക്കാരായ കണ്ണങ്കോട് ചരിഞ്ഞവിളയിൽ ഷീജ മജീദ് (40), അടൂർ കരുവാറ്റ ചരുവാലത്തടത്തിൽ വർഗ്ഗീസ് (50), ഭാര്യ അനിതാ വർഗ്ഗീസ്, (45), അഞ്ചാലുംമൂട് പനയം വിഷ്ണുഭവനിൽ മണികണ്ഠന്റെ ഭാര്യ മിനി കുമാരി (47) എന്നിവർക്കാണ് പരുക്കേറ്റത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: