കഥാകൃത്ത് ടി. പത്മനാഭന്റെ പ്രസ്താവന വസ്തുതകൾ മനസിലാക്കാതെയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ.
വസ്തുതകൾ മനസിലാക്കാതെ നടത്തിയ പ്രസ്താവന വേദനയുണ്ടാക്കി. അദ്ദേഹം താൻ ബഹുമാനിക്കുന്ന ആളാണ്. തന്നോട് വിളിച്ചു ചോദിക്കാമായിരുന്നെന്നും ജോസഫൈൻ പറഞ്ഞു.
അദ്ദേഹത്തിന് എതിരെ കേസ് എടുക്കാൻ സാധ്യതയുണ്ടെന്ന് വരെ അദ്ദേഹം പറഞ്ഞു. വസ്തുതകൾ മനസിലാക്കാനുള്ള ധാർമിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. വൃദ്ധയ്ക്ക് നീതി കിട്ടുമെന്നും കേസ് കോടതിയിലാണെന്നും ജോസഫൈൻ വ്യക്തമാക്കി.
Facebook Comments