17.1 C
New York
Monday, September 20, 2021
Home Kerala പത്താം ക്ലാസ് തുല്യതാ പരീക്ഷ 16ന്;438 പേർ ജില്ലയിൽ പരീക്ഷ എഴുതും

പത്താം ക്ലാസ് തുല്യതാ പരീക്ഷ 16ന്;438 പേർ ജില്ലയിൽ പരീക്ഷ എഴുതും

പത്താം ക്ലാസ് തുല്യതാ പരീക്ഷ 16ന്;438 പേർ ജില്ലയിൽ പരീക്ഷ എഴുതും

പത്താം ക്ലാസ് തുല്യതാ പരീക്ഷ ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ ഒന്നു വരെ ജില്ലയിൽ 10 കേന്ദ്രങ്ങളില്‍ നടക്കും. 19 നും 71 നും ഇടയിൽ പ്രായമുള്ള 438 പഠിതാക്കൾ ഒൻപത് വിഷയങ്ങളില്‍ പരീക്ഷ എഴുതും.

ഇതില്‍ 194 പേര്‍ പുരുഷന്മാരും 244 പേര്‍ സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 66 പേരും പട്ടികവർഗ വിഭാഗക്കാരായ ആറു പേരും 11 ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു.

ഓൺലൈനായും ഓഫ്‌ലൈനായും നടത്തിയ ക്ലാസ്സുകളും മാതൃകാ ഓൺലൈൻ പരീക്ഷകളും കഴിഞ്ഞാണ് പഠിതാക്കൾ പരീക്ഷാ ഹാളിലെത്തുന്നത്. ഡയറ്റിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരീക്ഷാ പരിശീലന ക്ലാസുകളും നടത്തിയിരുന്നു. ജില്ലയിലെ 12 പഠന കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍ നടത്തിയത്.

കുടുംബശ്രീ പ്രവർത്തകര്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരാണ് പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതുന്നതെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി മാത്യു അറിയിച്ചു

കോട്ടയം ഗവൺമെൻ്റ് മോഡൽ ഹൈസ്കൂൾ, ചങ്ങനാശേരി ഗവൺമെൻ്റ് മോഡൽ ഹൈസ്കൂൾ, കങ്ങഴ ദേവസ്വം ബോർഡ് ഹൈസ്കൂൾ, പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ, ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹൈസ്കൂൾ, പാലാ ഗവൺമെൻ്റ് ഹൈസ്കൂൾ, വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂൾ, കടുത്തുരുത്തി ഗവൺമെൻ്റ് വൊക്കേഷണൽ ഹൈസ്കൂൾ, കാണക്കാരി ഗവൺമെൻറ് വൊക്കേഷണൽ ഹൈസ്കൂൾ, കുറവിലങ്ങാട് സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...

ചരിത്രസ്മരണ (ലേഖനം)

അനശ്വര കവി ഓ.എൻ.വി കുറിച്ചിട്ട വരികൾ . മലയാളത്തിന്റെ സ്വന്തം ഉമ്പായീ ചിട്ടപ്പെടുത്തി ആലപിച്ച ഗസൽ.. . "മാവുകൾ പൂത്തു മണം ചുരത്തുന്നൊരു രാവിൽപുരാതനമീ പുരിയിൽവാസനതൈലമെരിഞ്ഞുകത്തുംദീപരാശി തിളക്കുമീ അങ്കണത്തിൽകാത്തിരിക്കുന്നുവോ നർത്തകീഎൻ ഗസൽ കേൾക്കുവാൻനീയും നിൻ...
WP2Social Auto Publish Powered By : XYZScripts.com
error: