സുനിൽ ചാക്കോ, കുമ്പഴ
പത്തനംതിട്ട കളക്ടർക്ക് മാറ്റം. അതോടൊപ്പം പാലക്കാട് കളക്ടർക്കും മാറ്റം ഉണ്ടാകും. പത്തനംതിട്ട കളക്ടർ പി. ബി നൂഹ് , പാലക്കാട് കളക്ടർ ഡി ബാലമുരളി എന്നിവരെ മാറ്റാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് വർഷം പൂർത്തീകരിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി.
ഡോ. നരസിംഹുഗാരി ടി. എൽ റെഡ്ഡി ആയിരിക്കും പത്തനംതിട്ടയുടെ പുതിയ കളക്ടർ . മൃൺമയി ജോഷി പാലക്കാട് കളക്ടർ ആകും. പി.ബി നൂഹ് സഹകരണ രജിസ്ട്രാറിന്റെ ചുമതലയായിരിക്കും ഇനി വഹിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും, ജലപ്രളയത്തിലും, അവസാനം കോവിഡ് മഹാമാരിയിലും ധൈര്യം കൈവിടാതെ, കരുതലോടെ പത്തനംതിട്ടയെ നയിച്ച ജനകീയ കളക്ടർക്കാണ് ഇപ്പോൾ മാറ്റം ഉണ്ടാകുന്നത്.