17.1 C
New York
Saturday, January 22, 2022
Home Kerala പത്തനംതിട്ട ജില്ലയില്‍ നിരവധി തൊഴില്‍ അവസരം; അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയില്‍ നിരവധി തൊഴില്‍ അവസരം; അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ വിവിധ തസ്തികകളിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് ഗവ.അംഗീകൃത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 40 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചു വരെ. ഇ.സി.ജി ടെക്‌നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍, റിസപ്ഷനിസ്റ്റ്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷിക്കാനുളള കുറഞ്ഞ യോഗ്യത പ്ലസ് ടുവും ഡി.സി.എയും, മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്. ഫോണ്‍: 04734-223236.

ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ ഉണ്ടാകാനിടയുള്ള അലോപ്പതിവിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍കാലിക നിയമനം നടത്തുന്നു.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ cru.szims@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോറം നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം.

ശമ്പളം – പ്രതിമാസം 57,525 രൂപ. (അന്‍പത്തി ഏഴായിരത്തി അഞ്ഞൂറ്റി ഇരുപത്തിഅഞ്ച് രൂപ കണ്‍സോളിഡേറ്റഡ്). രജിസ്ട്രേഷന്‍ ഫോറത്തിന്റെ മാതൃക www.ims.kerala.gov.in (downloads/proceedings of the RDD-SZ) എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ കോവിഡ്19 പ്രോട്ടോകോള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലവും സമയവും തീയതിയും ഉദ്യോഗാര്‍ഥികളെ ഇ മെയില്‍ /ടെലിഫോണ്‍ മുഖേന അറിയിക്കും. ഫോണ്‍: 0474 2742341.

പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്

2021-22 ശബരിമല മണ്ഡലപൂജ-മകര വിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) നഴ്സിംഗ് സൂപ്പര്‍വൈസര്‍, സ്റ്റാഫ് നേഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്. നവംബര്‍ 15 മുതല്‍ 2022 ജനുവരി 21 വരെയാണ് സേവന കാലാവധി.

നഴ്സിംഗ് സൂപ്പര്‍വൈസര്‍:-മൂന്ന് ഒഴിവ്. അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുള്ളവര്‍ക്കും, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ (എഎച്ച്എ), (എസിഎല്‍എസ്) സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന.

സ്റ്റാഫ് നേഴ്സ്:- 20 ഒഴിവ്. അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുള്ളവര്‍ക്ക് മുന്‍ഗണന.

താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ആറിന് രാവിലെ 10 ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9496437743.

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ) നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നടത്തുന്ന പദ്ധതിയിലെ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ) തസ്തികയിലെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എം.ഡി പഞ്ചകര്‍മ കോഴ്‌സ് വിജയിച്ചിട്ടുള്ളവരും റ്റി.സി.എം.സി രജിസ്‌ട്രേഷനുള്ളവരും 45 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും dmoismpta2021@gmail.com എന്ന വിലാസത്തിലേക്ക് ഈ മാസം 29ന് വൈകിട്ട് അഞ്ചിനകം ഇ-മെയില്‍ ചെയ്യണം.

ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട തീയതി, സമയം എന്നിവ സംബന്ധിച്ച വിവരം മറുപടിയായി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അറിയാം. ഫോണ്‍: 0468 2324337

പ്രോജക്ട് അസിസ്റ്റ്ന്റ് നിയമനം

കുളനട ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റ്ന്റിനെ കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് വരെ. വിശദ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയത്ത് പഞ്ചായത്ത്ഓഫീസുമായി ബന്ധപ്പെടുകയോ http://panchayat.lsgkerala.gov.in/kulanadapanchayat എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം. ഫോണ്‍: 04734-260272.

സ്‌നേഹധാര പദ്ധതിയില്‍ അറ്റന്‍ഡര്‍ ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ല -നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നടത്തുന്ന സ്‌നേഹധാര (പാലിയേറ്റീവ് കെയര്‍) പദ്ധതിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 10,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം തരം പാസായവരും 36 വയസില്‍ താഴെ പ്രായമുള്ളവരും പൂര്‍ണ്ണ ആരോഗ്യമുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ യുടെ പകര്‍പ്പ് dmoismpta2021@gmail.com എന്ന വിലാസത്തിലേക്ക് ഈ മാസം 29ന് വൈകിട്ട് അഞ്ചിനകം ഇ-മെയില്‍ ചെയ്യണം. ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട തീയതി, സമയം എന്നിവ സംബന്ധിച്ച വിവരം മറുപടിയായി അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അറിയാം. ഫോണ്‍: 0468 2324337

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...

കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.  അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും. കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ...

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...
WP2Social Auto Publish Powered By : XYZScripts.com
error: