പത്തനംതിട്ട കുമ്പഴയില്‍ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തല്‍.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നെഞ്ചിനേറ്റ പരിക്കാണ് കുട്ടി മരിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുട്ടിക്ക് മര്‍ദനമേറ്റതായി അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛന് പോലീസ് കസ്റ്റഡിയിലാണ്.