17.1 C
New York
Thursday, October 21, 2021
Home Kerala പതിനാല് കോടി രൂപയുടെ കുറിത്തട്ടിപ്പ് നടത്തിയ കേസിൽ കുറിക്കമ്പനി ഉടമകൾ അറസ്റ്റിൽ

പതിനാല് കോടി രൂപയുടെ കുറിത്തട്ടിപ്പ് നടത്തിയ കേസിൽ കുറിക്കമ്പനി ഉടമകൾ അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ പതിനാല് കോടി രൂപയുടെ കുറിത്തട്ടിപ്പ് നടത്തിയ കേസിൽ കുറിക്കമ്പനി ഉടമകൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ തെക്കെ നടയിൽ പ്രവർത്തിച്ചിരുന്ന ഫിൻസിയർ ഇൻഷൂറൻസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാരായ ശ്രീനാരായണപുരം അഞ്ചങ്ങാടി കൊണ്ടിയാറ ബിനു (49), പുല്ലൂറ്റ് ഇല്ലത്തു പറമ്പിൽ മുരളീധരൻ (53), ശ്രീനാരായണപുരം തേർപുരക്കൽ സുധീർ കുമാർ (53) എന്നിവരെയാണ് കൊടുങ്ങല്ലൂർ സി.ഐ. പി.കെ പത്മരാജൻ, എസ്.ഐ ഇ.ആർ ബൈജു എന്നിവർ അറസ്റ്റ് ചെയ്തത്. കുറിഞ്ഞട്ടിപ്പ് നടത്തി ഒളിവിൽ പോയ ഇവർ തമിഴ് നാട്ടിൽ താമസിക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന പണം തീർന്നതിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ ഇവരെ കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പ്രതികൾ കീഴടങ്ങിയതാണെന്ന് സൂചനയുണ്ട്. കേസിൽ ഏതാനും പേർ കൂടി പിടിയിലാകാനുണ്ട് എ എസ് ഐ മാരായ പ്രദീപ്, ഉണ്ണി, മുഹമ്മദ് സിയാദ്, ഉല്ലാസ് പൂതോട്ട് , അസ്മാബി, ചഞ്ചൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഫിൻസിയറിനെതിരെ രണ്ടായിരന്നോളം പരാതികളിലാണ് ഇതുവരെ പൊലീസിൽ ലഭിച്ചിട്ടുള്ളത്. തൃശൂരിലും, കോഴിക്കോടും ശാഖയുള്ള ഫിൻസിയർ എന്ന ധനകാര്യ സ്ഥാപനം 2010ലാണ് കൊടുങ്ങല്ലൂർ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ചത്. അഞ്ച് വർഷം സ്ഥിര നിക്ഷേപം നടത്തിയാൽ കാലാവധി പൂർത്തിയായാൽ ഇരട്ടി തുക ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്. കൂടാതെ ആയിരം മുതൽ ലക്ഷങ്ങൾ വരെയുള്ള ചിട്ടികളും ഫിൻസിയർ നടത്തിയിരുന്നു. ആദ്യകാലങ്ങളിൽ കൃത്യമായി പണമിടപാടുകൾ നടന്നിരുന്നെങ്കിലും പിന്നീട് കാലാവധി പൂർത്തിയാക്കിയ നിക്ഷേപകർക്ക് പണം ലഭിക്കാതായി. നിക്ഷേപകർ ഓഫീസിൽ പല തവണ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല . വലിയ തുക ലഭിക്കാനുള്ളവർക്ക് കമ്പനി ചെക്ക് നൽകിയെങ്കിലും ചെക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ നവംബർ 30 ന് സ്ഥാപനം അടച്ചു പൂട്ടിയതോടെയാണ് ഇടപാടുകാർ പരാതിയുമായി രംഗത്തെത്തിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാവ്യപൂർവം അയ്യപ്പന് …….

1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് അറുമുഖന്റെയും മുത്തമ്മാളുവിന്റെയും മകനായി എ.അയ്യപ്പൻ ജനിച്ചു. ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. പിന്നീട് പതിനഞ്ച് വയസ്സുള്ളപ്പോൾ സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച്...

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്വിഗ്ഗി.

ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി അനുവദിക്കുമെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സ്വിഗ്ഗി. ഇന്ന് പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പിലാണ് കമ്ബനി ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ സമയം യാത്ര ചെയ്യുന്നത് സ്ത്രീകള്‍ക്ക്...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഘട്ടങ്ങളായി നടപ്പാക്കും.

ന്യൂഡല്‍ഹി: രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ആലോചന. 12 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് ആദ്യം നല്‍കുക.തുടര്‍ന്ന് അഞ്ചു വയസ്സു മുതല്‍ 11 വയസ്സ്...

വികാസ് സ്കൂളിലെ 30 ഭിന്ന ശേഷി കുട്ടികൾക്ക് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് സ്മാർട്ട് ഫോണുകൾ വിതരണം നടത്തി

ഫ്ലോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾക്കു പുകൾപെറ്റ ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് തിരുവല്ല വികാസ് സ്കൂളിലെ ഭിന്ന ശേഷിക്കാരായ 30 കുട്ടികൾക്ക് പഠനാവശ്യത്തിനായി സ്മാർട്ട്ഫോ ണുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ പാവപ്പെട്ടവരായ...
WP2Social Auto Publish Powered By : XYZScripts.com
error: