17.1 C
New York
Monday, September 27, 2021
Home Kerala പതിനഞ്ചുകാരിയെ പ്രണയം നടിച്ച്, ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

പതിനഞ്ചുകാരിയെ പ്രണയം നടിച്ച്, ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കിളിമാനൂർ : പതിനഞ്ചുകാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മണമ്പൂർ തോപ്പുവിള തോപ്പുവിള വീട്ടിൽ മിഥുൻ (18) നെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

15കാരിയായ പെൺകുട്ടിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചശേഷം വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ചാറ്റ് ചെയ്തു പെൺകുട്ടിയെ വശീകരിക്കുകയായിരുന്നു. തുടർന്ന് പ്രണയം നടിച്ച് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പെൺകുട്ടിയെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ പെൺകുട്ടിയുടെ മാതാവ് പള്ളിക്കൽ പോലീസിൽ പരാതി നൽകിയപ്പോഴാണ് പീഡന വിവരം പുറംലോകമറിയുന്നത്.

ഇതനുസരിച്ച് പള്ളിക്കൽ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോൾ ഒളിവിൽ പോയ പ്രതിയെക്കുറിച്ച് പള്ളിക്കൽ സിഐ ശ്രീജിത്തിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ പ്രതിയുടെ വീടിനടുത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പള്ളിക്കൽ സിഐ ശ്രീജിത്ത് പി യുടെ നേതൃത്വത്തിൽ എസ്ഐ സഹിൽ എം ,എസ് സി പി ഒ മാരായ മനോജ് ബിനു സിപിഒമാരായ ഷമീർ വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്...
WP2Social Auto Publish Powered By : XYZScripts.com
error: