17.1 C
New York
Saturday, September 18, 2021
Home Kerala പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമം ; വയോധികനെ വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമം ; വയോധികനെ വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി

കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമം ; വയോധികനെ വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി

തിരുവല്ലയ്ക്ക് സമീപം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമം നടത്തിയതായി പരാതി. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് 72 വയസുകാരനെ അര്‍ധരാത്രി വെട്ടിപ്പരുക്കേല്‍പ്പിച്ചു എന്നാണ് പരാതി. തെങ്ങേലി പുതിരിക്കാട്ട് സ്വദേശി രമണനെയാണ് ആക്രമിച്ചത്. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചുവും സംഘവുമാണ് ആക്രമണം നടത്തിയത്. ജെസിബി ഉപയോഗിച്ച്‌ മതില്‍ തകര്‍ക്കുകയും ചെയ്തു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. രമണന്റെ വീടിനുമുകളിലേക്ക് ആക്രമിസംഘം കല്ലെറിഞ്ഞെന്നും പരാതിയില്‍ പറയുന്നു.
വീടിനു പിറകിലുള്ള വഴി മൂന്നടി വീതിയില്‍, ആറുകുടുംബങ്ങള്‍ക്ക് ഉപയോഗിക്കാനായി 21 വര്‍ഷം മുന്‍പ് കരാര്‍ എഴുതിയതാണ്. ഈ വഴി വീതി കൂട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് അക്രമസംഘം മതില്‍ പൊളിച്ചത്.ഈ സമയത്ത് സ്ഥലത്തെത്തിയ പൊലീസുകാര്‍ മതില്‍ പൊളിക്കുന്നത് നോക്കി നിന്നെന്നും പരാതിക്കാര്‍ പറയുന്നു. മതില്‍ പൊളിക്കുന്നത് തടയാന്‍ എത്തിയപ്പോഴാണ് രമണന് നേരെ ആക്രമണമുണ്ടായത്. കൈക്ക് വെട്ടേറ്റ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല പൊലീസ് മൊഴി രേഖപ്പെടുത്തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: