17.1 C
New York
Monday, August 15, 2022
Home Kerala പഞ്ചാബിനെ വീഴ്ത്തി കൊൽക്കത്ത; ജയം അഞ്ച് വിക്കറ്റിന്

പഞ്ചാബിനെ വീഴ്ത്തി കൊൽക്കത്ത; ജയം അഞ്ച് വിക്കറ്റിന്

പഞ്ചാബിനെ വീഴ്ത്തി കൊൽക്കത്ത; ജയം അഞ്ച് വിക്കറ്റിന്

ഐ പി എല്ലിലെ തുടർ തോൽവികൾക്കൊടുവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം. പഞ്ചാബ് കിംഗ്സിനെ അഞ്ച് വിക്കറ്റിനാണ് കൊൽക്കത്ത തകർത്തത്. പഞ്ചാബിനെ 123 ൽ എറിഞ്ഞൊതുക്കിയ കൊൽക്കത്ത 3.2 ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. പോയൻ്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന കൊൽക്കത്ത വിജയത്തോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് എത്തി.

സ്കോർ:
പഞ്ചാബ്: 123/9
കൊൽക്കത്ത: 126/5

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് മന്ദഗതിയിലാണ് സ്കോറിംഗ് തുടങ്ങിയത്. കൃത്യമായ ഇടവേളകളിലെ വിക്കറ്റ് വീഴ്ച സ്കോറിംഗിനെ കാര്യമായി ബാധിച്ചു. മായങ്ക് അഗർവാളാണ് ടോപ് സ്കോറർ 31(34). വാലറ്റത്ത് ക്രിസ് ജോർദാൻ്റെ (18 പന്തിൽ 30) തകർപ്പനടികളാണ് പഞ്ചാബിനെ 123 ൽ എത്തിച്ചത്. കൊൽക്കത്തയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ മുൻനിര തകർന്നെങ്കിലും രാഹുൽ ത്രിപതി പിടിച്ചുനിന്നു. മൂന്നിന് 17 എന്ന നിലയിൽ പതറിയ കൊൽക്കത്തയെ നായകൻ ഓയിൻ മോർഗനുമായി ചേർന്ന് വിജയത്തിലേയ്ക്ക് അടുപ്പിച്ച ശേഷമാണ് മായങ്ക്(32 പന്തിൽ 41) വീണത്. ശ്രദ്ധയോടെ ബാറ്റ് വീശിയ മോർഗൻ കൊൽക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് വിജയം സമ്മാനിച്ചു. 40 പന്തിൽ 47 റൺസുമായി മോർഗൻ പുറത്താകാതെ നിന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: