ആലപ്പുഴയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗബാധയുണ്ടായ ഒരു കിലോമീറ്റർ ചുറ്റളവിലെ 34,602 പക്ഷികളെ കൊന്ന് നശിപ്പിക്കും.
മൃഗസംരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കള്ളിങ് ചൊവ്വാഴ്ച തുടങ്ങും.
ചത്ത താറാവുകള്‍ കൂടുതല്‍ പരിശോധയ്ക് വിധേയമാക്കിയപ്പോള്‍ എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗ ബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പക്ഷികളെ കൊന്ന് നശിപ്പിച്ച് രോഗ നിയന്ത്രണം അടിയന്തരമായി നടപ്പാക്കുന്നതിനും ജില്ലാ കളക്ടർ എ അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
നെടുമുടി പഞ്ചായത്തിലും തകഴി പഞ്ചായത്തിലും പള്ളിപ്പാട് പഞ്ചായത്തിലും കരുവാറ്റയിലുമാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നെടുമുടിയില്‍ രോഗബാധയുണ്ടായ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 5975 പക്ഷികളെയും, തകഴിയില്‍ 11250 ഉം, പള്ളിപ്പാട് 4627 ഉം, കരുവാറ്റയില്‍ 12750 ഉം പക്ഷികളെ ഇത്തരത്തില്‍ നശിപ്പിക്കേണ്ടതായി കണ്ടെത്തിയിട്ടുണ്ട്. താറാവുള്‍പ്പടെയുള്ള പക്ഷികളുടെ കണക്കാണിത്.
പക്ഷികളെ കൊല്ലുന്നതിന് നേതൃത്വം നല്‍കുന്നതിന് 18 അംഗ റാപ്പിഡ് റസ്പോണ്‍സ് ടീം രൂപവത്കരിച്ചു.
ഒരു വെറ്റിനറി ഡോക്ടറുള്‍പ്പടെ 10 പേര്‍ ടീമില്‍ അംഗങ്ങളായിരിക്കും.
പക്ഷികളുടെ നശിപ്പിക്കുന്ന നടപടികള്‍ നാളെ രാവിലെ തന്നെ ആരംഭിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മൂന്നു ദിവസത്തിനുള്ളില്‍ പക്ഷികളുടെ കള്ളിങ് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഈ നാല് പഞ്ചായത്തുകളിലുമായി ആകെ 34602 പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണവകുപ്പ് കരുതുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം പി.പി.ഇ കിറ്റ് ഉള്‍പ്പടെ ധരിച്ച് മാനദണ്ഡപ്രകാരമായിരിക്കും പക്ഷികളെ നശിപ്പിക്കുന്നത്.
പക്ഷിപ്പനിയെ തുടർന്ന്ഇറച്ചി,മുട്ട, കാഷ്ടം ഇവയുടെ വിപണനം ആലപ്പുഴ ജില്ലയിൽ നിരോധിച്ചു
കുട്ടനാട്, കാർത്തികപ്പള്ളി താലൂക്ക് പരിധിയിലെ താറാവ്, കോഴി,കാട തുടങ്ങിയ പക്ഷികളുടെ ഇറച്ചി,മുട്ട, കാഷ്ടം(വളം) മുതലായവയുടെ ഉപയോഗം, വിപണനം, കടത്തൽ എന്നിവ നിരോധിച്ചു
നിരോധനം ഇന്ന് (ജനുവരി 4) മുതൽ നിലവിൽ