17.1 C
New York
Monday, August 2, 2021
Home Kerala പക്ഷിപ്പനി, കോവിഡ്; ജാഗ്രത തുടരണമെന്ന് കേന്ദ്ര സംഘം

പക്ഷിപ്പനി, കോവിഡ്; ജാഗ്രത തുടരണമെന്ന് കേന്ദ്ര സംഘം

കോട്ടയം:പക്ഷിപ്പനി, കോവിഡ്; ജാഗ്രത തുടരണമെന്ന് കേന്ദ്ര സംഘം

പക്ഷിപ്പനിയും കോവിഡും പ്രതിരോധിക്കുന്നതിനുള്ള കോട്ടയം ജില്ലയിലെ നടപടികള്‍ തൃപ്തികരമാണെന്നും ജാഗ്രത തുടരണമെന്നും കേന്ദ്ര സംഘം.

കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്.

ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ ജില്ലാ മേധാവികളുമായും കൂടിക്കാഴ്ച്ച നടത്തിയ ഇവര്‍ നീണ്ടൂരില്‍ പക്ഷിപ്പനി ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

താറാവു കര്‍ഷകരെ നേരില്‍ കണ്ട് സംസാരിച്ചു. ദേശാടനപക്ഷികളുടെയും രോഗം ബാധിച്ച പക്ഷികളുമായി സമ്പര്‍ക്കമുള്ള കര്‍ഷകരുടെയും ദ്രുതകര്‍മ്മ സേനാംഗങ്ങളുടെയും സാമ്പിളുകള്‍ പരിശോധിക്കണം.

നീണ്ടൂര്‍ മേഖലയിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനാ വിധേയമാക്കണം.
വീടുകളില്‍ ഒന്നോ രണ്ടോ വളര്‍ത്തുപക്ഷികള്‍ മാത്രമുള്ളവര്‍ക്കും മുന്‍കരുതല്‍ വേണം.

പക്ഷിപ്പനിയുണ്ടായ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം തുടരണം.

നിലവില്‍ ഉയര്‍ന്ന തോതില്‍ സാമ്പിള്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആര്‍.ടി.പി.സി.ആര്‍ സാമ്പിള്‍ പരിശോധന ഇനിയും വര്‍ധിപ്പിക്കാവുന്നതാണ്. എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധയ്‌ക്കെതിരെയും മുന്‍കരുതല്‍ ആവശ്യമാണെന്ന് സംഘാംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ജില്ലാ കളക്ടര്‍ എം. അഞ്ജന, സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മൃഗസംരക്ഷണ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. ഫിറോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...
WP2Social Auto Publish Powered By : XYZScripts.com