17.1 C
New York
Thursday, June 24, 2021
Home Kerala പക്ഷിപ്പനി ആശങ്ക വേണ്ട; മുട്ടയും ഇറച്ചിയും കഴിക്കാം

പക്ഷിപ്പനി ആശങ്ക വേണ്ട; മുട്ടയും ഇറച്ചിയും കഴിക്കാം

പക്ഷിപ്പനി ആശങ്ക വേണ്ട; മുട്ടയും ഇറച്ചിയും കഴിക്കാം

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.

പക്ഷികളെ ബാധിക്കുന്ന വൈറൽ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പകരാം. തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിച്ചു പോകും. ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുകയും ചെയ്യണം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജനുവരി ആറിലെ ക്യാപ്പിറ്റോള്‍ കലാപം – ആദ്യ ഫെഡറല്‍ കോടതി വിധി പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ ഡി.സി: ജനുവരി 6 ന് അമേരിക്കന്‍ ജനാധിപത്യത്തിന് നേരെ ഭീഷണിയുയര്‍ത്തി ക്യാപ്പിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ പങ്കെടുത്തവർക്കെതിരെ ചാര്‍ജ് ചെയ്ത കേസ്സുകളില്‍ ആദ്യ വിധി പ്രഖ്യാപിച്ചു. ജൂണ്‍ 23 ബുധനാഴ്ച അന്ന മോര്‍ഗന്‍ ലോയ്ഡ്...

കിരണ്‍ അഹൂജയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ കിരണ്‍ അഹൂജയെ തന്ത്രപ്രധാനമായ യു.എസ്. ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് അദ്ധ്യക്ഷയായി നിയമിച്ചു. യു.എസ്. സെനറ്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു ശേഷം നേരിയ ഭൂരിപക്ഷത്തിനാണ് നിയമനം ജൂണ്‍...

വാഷിംഗ്ടണില്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: നോര്‍ത്ത് ഈസ്റ്റ് വാഷിംഗ്ടണ്‍ ഡി.സി റൂട്ട് 295 ല്‍ ജൂണ്‍ 23 ബുധനാഴ്ച പെഡസ്ട്രയന്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു . പാലത്തിന്റെ തൂണില്‍ ട്രക്ക് വന്ന്...

അമേരിക്ക റീജിയൺ പ്രവാസി മലയാളീ ഫെഡറേഷൻ നവജീവൻ സെന്ററിന് സഹായധനം കൈമാറി.

ഡാളസ്: പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് മാത്രം  സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവർക്ക് ഭക്ഷണം നൽകുന്ന നവജീവൻ സെന്റർ സ്ഥാപകൻ...
WP2Social Auto Publish Powered By : XYZScripts.com